തീവ്രവാദ ഗ്രൂപ്പിൽ നിന്ന് പണം വാങ്ങിയെന്ന് തെളിയിക്കാൻ DYFI നേതാവിനോട് DYSP
കാസർകോട്: ഡിവൈഎഫ്ഐ നേതാവും കാഞ്ഞങ്ങാട് ഡിവൈഎസ്‌പിയും തമ്മിലുള്ള പോര് മുറുകുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് രൂക്ഷമായ ഭാഷയിൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു പിന്നാലെ ഡിവൈഎസ്‌പിയും രംഗത്ത് എത്തിയത്. ബാബു പെരിങ്ങേത്ത് തീവ്രവാദ ഗ്രൂപ്പിൽ നിന്ന് പണം വാങ്ങിയെന്ന് രജീഷ് ആരോപിച്ചിരുന്നു.
തന്റെ തീവ്രവാദ ബന്ധം ഡി വൈ എഫ് ഐ തെളിയിക്കണമെന്ന് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് വെല്ലുവിളിച്ചു. വിശദീകരണം ലഭിച്ചില്ലെങ്കിൽ ഇത് വരെ വിശ്വസിച്ചിരുന്ന ചിന്തകളിൽ നിന്ന് ഇറങ്ങി പോകുമെന്ന് ഡിവൈഎസ്പി പറഞ്ഞു.എല്ലാ തരത്തിലുള്ള പാർട്ടിക്കൂറും വിടാൻ കുടുംബം മാനസികമായി തയ്യാറെടുത്തു എന്നും വ്യക്‌തമാക്കുന്ന ഒരു സക്രീൻഷോട്ടും ഡിവൈഎസ്‌പിയുടേതായി പ്രചരിക്കുന്നുണ്ട്.
മൻസൂർ നഴ്‌സിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡിവൈഎസ്‌പിക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
പണം കൈപ്പറ്റി കോളജ് മാനേജ്മെന്‍റിനെ സഹായിക്കാനാണ് ഡിവൈഎസ്‌പി ശ്രമിക്കുന്നതെന്നും സമരം ചെയ്‌ത വിദ്യാർഥികളെ തല്ലിച്ചതച്ചത് അതുകൊണ്ടാണെന്നും രജീഷ് ആരോപിച്ചിരുന്നു. ഡിവൈഎസ്‌പിയെ തെരുവിൽ നേരിടുമെന്ന് വെല്ലുവിളിക്കുകയും ചെയ്‌തു.
ഉത്തരവാദപ്പെട്ടവർ പറത്തിവിട്ട ആരോപണങ്ങളുടെ സത്യാവസ്ഥ ഏറ്റവും ചുരുങ്ങിയത് മൂന്ന പേരെയെങ്കിലും എനിക്കു ബോധ്യപ്പെടുത്തേണ്ടതുണ്ട്. ആരോപണങ്ങൾ ഉന്നയിച്ചവർ തെളിവ് തരണം. അതിന് 2025 ജനുവരി 11 വരെ സമയം തന്നിരിക്കുന്നു എന്നും ഡിവൈഎസ്‌പി കുറിച്ചിട്ടുണ്ട്.
നഴ്സിങ് കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമത്തെത്തുടർന്ന് തിങ്കളാഴ്ച നടന്ന പ്രതിഷേധ പ്രകടനങ്ങളെ തല്ലിച്ചതച്ച സംഭവത്തിലാണ് രജീഷ് വെള്ളാട്ട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.