സൈന്യത്തിന്റെ സല്യൂട്ടിന് പോലും കേന്ദ്രസർക്കാർ പൈസ വാങ്ങിക്കുന്നു- ജോൺ ബ്രിട്ടാസ്

0

 

ന്യുഡൽഹി: സൈന്യത്തിന്റെ സല്യൂട്ടിന് പോലും കേന്ദ്രസർക്കാർ പൈസ വാങ്ങിക്കുന്നുവെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ തീരുമാനമാണെന്നും ജോൺ ബ്രിട്ടാസ് എംപി . ബ്രിട്ടീഷ് ഭരണകാലത്തുപോലും ഇത്തരത്തിൽ ആരും കാണിച്ചിട്ടില്ല. കേരളത്തിന്റെ ജനത സേനാംഗങ്ങളെ ചേർത്തുപിടിക്കുന്ന കാഴ്ചയാണ് കാണുന്നത്. കനിമൊഴി എംപി വയനാടിന് വേണ്ടി സംസാരിച്ചപ്പോൾ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി കഥകളി ആംഗ്യം കാണിക്കുകയായിരുന്നുവെന്നും ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി.

കേരളത്തെ സഹായിക്കുന്നില്ലെന്ന് മാത്രമല്ല, അപമാനിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്ന് കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. മലയാളികളെ അപമാനിക്കുന്നതിന് തുല്യമാണ് ഈ നീക്കം. എൻഡിആർഎഫിൽ നിന്ന് പണം നൽകാനാണ് കേന്ദ്രസർക്കാർ ശ്രമിക്കേണ്ടതെന്നും അടിമ ഉടമ സമ്പ്രദായമല്ല കേന്ദ്ര സംസ്ഥാന ബന്ധങ്ങളെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.

ചില്ലിക്കാശ് സഹായം നൽകാതെ ,കേന്ദ്രം കേരളത്തോട് കാണിക്കുന്നത് ക്രൂരതയാണെന്ന് എം ബി രാജേഷ് പ്രളയ രക്ഷാപ്രവർത്തനം, അരി തന്നതിന്റെ കാശ് എല്ലാം കേന്ദ്രം അങ്ങോട്ട് ചോദിച്ചു ചോദിച്ചു,എന്നാൽ ഇങ്ങോട്ടൊന്നും തന്നതുമില്ല . രാഷ്ട്രീയം മാത്രം നോക്കി നാല് സംസ്ഥാനങ്ങൾക്ക് പണം നൽകി. ഇങ്ങനെ ചവിട്ടിത്താഴ്ത്താൻ കേരളം അനുവദിക്കില്ലെന്നും ജനങ്ങളുമായി ചേർന്ന് പ്രതിരോധിക്കുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *