താനൂരിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: താനൂരിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. താനൂർ സ്വദേശിനിയായ ലക്ഷ്മി ദേവിയും മാനസികവെല്ലുവിളി നേരിട്ടിരുന്ന മകൾ ദീപ്തിയുമാണ് മരിച്ചത്. ലക്ഷ്മിയെ തൂങ്ങിമരിച്ച നിലയിലും മകളെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മരുമകൾ കുളിക്കാൻ പോയ സമയത്തായിരുന്നു സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

read more magazin online md https://internet-magazin.pages.dev/