മോദിയും ഷായും തിരഞ്ഞെടുക്കുന്ന മുഖ്യമന്ത്രിയെ അംഗീകരിക്കും: ഏകനാഥ് ഷിൻഡെ
താനെ: മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ തൻ്റെ നിലപാടിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ഇന്ന് വിരാമമിട്ടു.പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ഫോണിൽ വിളിച്ച് മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള പിന്തുണ താൻ ഉറപ്പുനൽകിയതായി അദ്ദേഹം അറിയിച്ചു.
താനെയിലെ തൻ്റെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഷിൻഡെ വിശദീകരിച്ചു, “ഞാൻ പ്രധാനമന്ത്രിയെയും അമിത് ഷായെയും വിളിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ബുദ്ധിമുട്ടുള്ള ഘടകമാക്കേണ്ടതില്ലെന്ന് അറിയിച്ചു.. അവർ പ്രഖ്യാപിക്കുന്ന ഏത് മുഖ്യമന്ത്രിയെയും സേന പിന്തുണയ്ക്കും. അവരെടുക്കുന്ന എന്ത് തീരുമാനമായാലും ഞാൻ അതിൽ അസന്തുഷ്ടനല്ല,ഒരു വിലങ്ങുതടിയുമല്ല .”
മറ്റൊരു ടേമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിൽ തനിക്ക് അതൃപ്തിയുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ ഷിൻഡെ പൂർണ്ണമായും തള്ളിക്കളഞ്ഞു. മഹായുതി സഖ്യത്തിന് മുന്നിൽ നിർണായകമായ ഉത്തരവാദിത്തങ്ങളുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, ഒരു സാധാരണ ശിവസൈനിക് മുഖ്യമന്ത്രിയാകുന്നത് കാണാനുള്ള ബാലാസാഹേബ് താക്കറെയുടെ ദർശനത്തിൻ്റെ പൂർത്തീകരണം നടന്നു കഴിഞ്ഞു. .
“ഞാനൊരു ദരിദ്ര കുടുംബത്തിൽ നിന്നാണ് വരുന്നത്. എൻ്റെ ഭാര്യ വളരെ പ്രയാസപ്പെട്ടാണ് രണ്ടറ്റവും കൂട്ടിമുട്ടിച്ചിരുന്നത്,” സ്ത്രീകൾ, കർഷകർ, മറ്റ് മേഖലകൾ എന്നിവയ്ക്കായി തൻ്റെ ഗവൺമെൻ്റിൻ്റെ സംരംഭങ്ങൾക്ക് പിന്നിലെ പ്രചോദനം വിശദീകരിച്ചുകൊണ്ട് ഷിൻഡെ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ നൽകുന്ന ലഡ്‌കി ബഹിൻ പദ്ധതി അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹം വിശദീകരിച്ചു..അത് വഴി തനിക്ക് “ലഡ്‌ക ഭഹു ” (എല്ലാ സഹോദരിമാരുടെയും സഹോദരൻ) എന്ന വിളിപ്പേര് നേടിയെടുക്കാൻ കഴിഞ്ഞെന്നും ഷിൻഡെ പറഞ്ഞു..തൻ്റെ ഭരണത്തിന് നന്ദി പ്രകടിപ്പിച്ച ഷിൻഡെ, മോദിയിൽ നിന്നും ഷായിൽ നിന്നും ലഭിച്ച പിന്തുണയെ അംഗീകരിച്ചു. “അവർ ഞങ്ങൾക്ക് ഫണ്ട് നൽകുകയും ഞങ്ങളുടെ പദ്ധതികളെ പിന്തുണക്കുകയും ചെയ്തു. അവർ സംസ്ഥാന പുരോഗതിയെ സഹായിച്ചു. സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഒരേ രീതിയിൽ ചിന്തിച്ചതിനാലാണ് ഇത് സാധ്യമായത്. ഇനിയും അതെ രീതിയിൽ ഐക്യത്തോടെ മഹായുതി സഖ്യം ശക്തമായി മുന്നോട്ടുപോകും.. ” അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭാതെരഞ്ഞെടുപ്പിൽ ബിജെപി 132 സീറ്റുകളും ശിവസേന 57 സീറ്റുകളുമാണ് നേടിയിരിക്കുന്നത് നവംബർ 23 ലെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാണ് പ്രഖ്യാപനം. സഞ്ജയ് ഷിർസാത്ത്, ദാദാ ഭൂസെ, രവീന്ദ്ര ഫടക്, പ്രതാപ് സർനായിക് എന്നിവരുൾപ്പെടെ നിരവധി ശിവസേന നേതാക്കൾ ഷിൻഡെയുടെ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി ആരെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും.