വ്യാജ സൈനിക യൂണിഫോം നിർമാണവും വിൽപ്പനയും: 20,000 സൈനിക എംബ്ലങ്ങള്‍ പിടികൂടി
റിയാദ്: റിയാദ് മേഖലയിലെ തയ്യല്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ സൈനിക വസ്ത്രങ്ങള്‍ വില്‍ക്കുന്നതിനും തയ്യല്‍ ചെയ്യുന്നതിനുമുള്ള ചട്ടങ്ങള്‍ ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരേ നടപടി. സൈനിക വസ്ത്രക്കടകളും തയ്യല്‍ കടകളും നിരീക്ഷിക്കുന്നതിനുള്ള സുരക്ഷാ സമിതി നടത്തിയ പരിശോധനയില്‍ രണ്ട് കകളില്‍ നിന്ന് വസ്ത്രങ്ങളില്‍ പതിക്കുന്നതിനായുള്ള 20,000 സൈനിക റാങ്കുകളും ചിഹ്നങ്ങളും കണ്ടുകെട്ടി. ഇതിനൊപ്പം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് റിയാദ് റീജിയന്‍ മേയറല്‍റ്റി ഒൻപത് ശരീര സംരക്ഷണ കേന്ദ്രങ്ങള്‍ അടച്ചു.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സൈനിക വസ്ത്രങ്ങള്‍ക്കായുള്ള രണ്ട് അനധികൃത തയ്യല്‍ കടകളും സമിതി അടച്ചുപൂട്ടി. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി സുരക്ഷാ സമിതി തുടര്‍ച്ചയായി പരിശോധനാ പര്യടനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.