ഖത്തര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് അമീര്‍
ദോഹ: സുപ്രധാന മാറ്റങ്ങളോടെ ഖത്തര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഉത്തരവിറക്കി. പ്രധാനപ്പെട്ട വകുപ്പുകളിലടക്കം മാറ്റമുണ്ട്. ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ഥാനിയെ പുതിയ ഉപ പ്രധാനമന്ത്രി ആയി നിയമിച്ചു. ലുല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതിറാണ് പുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രി. മന്‍സൂര്‍ ബിന്‍ ഇബ്രാഹിം അല്‍ മഹ്‌മൂദാണ് പുതിയ പൊതുജനാരോഗ്യ മന്ത്രി.
സാമൂഹിക വികസന, കുടുംബകാര്യ മന്ത്രിയായി ബുഥൈന ബിന്‍ത് അലി അല്‍ ജാബിര്‍ അല്‍ നുഐമിയെ നിയമിച്ചു. ശൈഖ് ഫൈസല്‍ ബിന്‍ ഥാനി ബിന്‍ ഫൈസല്‍ ആല്‍ഥാനിയെ വാണിജ്യ, വ്യവസായ മന്ത്രിയായും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ആല്‍ഥാനിയെ ഗതാഗത മന്ത്രിയായും നിയമിച്ചതായി ഉത്തരവില്‍ പറയുന്നു.