ബിജെപി മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു; മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്

0

മുംബൈ: മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 25 സ്ഥാനാര്‍ഥികളാണ് മൂന്നാംഘട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒന്നാംഘട്ടത്തില്‍ 99 സ്ഥാനാര്‍ഥികളേയും രണ്ടാംഘട്ടത്തില്‍ ശനിയാഴ്ച 22 സ്ഥാനാര്‍ഥികളേയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൂന്നാംഘട്ട പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കമുള്ള പ്രമുഖര്‍ ഒന്നാംഘട്ടത്തില്‍ തന്നെ ഇടംപിടിച്ചിരുന്നു. നാഗ്പുര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍നിന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ജനവിധി തേടുന്നത്. ഫഡ്‌നാവിസിന്റെ പി.എ സുമിത് വാങ്കടേയും മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികിയില്‍ ഇടംപിടിച്ചിട്ടുണ്ട്. അര്‍വി മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്.

അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവാന്‍കുലെ കാമത്തി മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്നുണ്ട്. മൂന്ന് ഘട്ടമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ബിജെപി ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ എണ്ണം 146 ആയി. നവംബര്‍ 23-ന് ആണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്. 23-ന് വോട്ടെണ്ണൽ നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *