സമ്പൂർണ വാരഫലം (ഒക്ടോബർ 20 മുതൽ 26 വരെ )
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും) : തുലാമാസം തുടങ്ങിയതിനാൽ ഈയാഴ്ച മേടക്കൂറുകാർക്ക് അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. കാര്യങ്ങൾ നടത്തിയെടുക്കുന്നതിലെ തടസ്സം മാറിക്കിട്ടും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിർത്താൻ സാധിക്കും. ആരോഗ്യകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. സ്ഥാനക്കയറ്റം ഉണ്ടാകും.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും) : ഇടവക്കൂറുകാർക്ക് ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. പ്രാർഥനകളിലൂടെ കാര്യങ്ങൾ അനുകൂലമാക്കിയെടുക്കാൻ കഴിയും. പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല.കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും) :
മിഥുനക്കൂറുകാർക്ക് ചെറിയ തോതിൽ തലവേദന അനുഭവപ്പെടും. ദൈവാനുഗ്രഹത്തിനായി പ്രത്യേകം പ്രാർഥനകൾ വേണം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. സാമ്പത്തിക സ്ഥിതിയിലും ചെറിയ പുരോഗതി പ്രതീക്ഷിക്കാം. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ സാധിക്കും.
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും) : കർക്കടകക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളെ മുഴുവൻ മറികടക്കാൻ കഴിയും. ഔദ്യോഗിക രംഗത്ത് ഉയർന്ന പദവികൾ ലഭിക്കും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും) : ചിങ്ങക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും. ജോലികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. രോഗാരിഷ്ടങ്ങൾ വരാതിരിക്കാൻ പ്രത്യേക ജാഗ്രതയും വേണം. കുടുംബത്തിൽ സ്വസ്ഥത ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിലും നല്ല ഫലങ്ങൾ അനുഭവപ്പെടും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും) :
കന്നിക്കൂറുകാർക്ക് ജോലിരംഗത്തെ തടസ്സങ്ങളെയെല്ലാം മറികടക്കാൻ കഴിയും. കൂടുതൽ അംഗീകാരം നേടിയെടുക്കാനും കഴിയും. സാമ്പത്തിക കാര്യങ്ങളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും) :
തുലാക്കൂറുകാർക്ക് ദൈവാനുഗ്രഹത്തിനായി പ്രത്യേകം പ്രാർഥനകൾ വേണം. അതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. ജോലിസ്ഥലത്തു പുതിയ സ്ഥാനലബ്ധിക്കു സാധ്യതയുണ്ട്. വരുമാനത്തിൽ വർധനയുണ്ടാകും.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും) : വൃശ്ചികക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ദൈവാനുഗ്രഹമുള്ളതിനാൽ ജോലികാര്യങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിയും. ഏറ്റെടുത്ത കാര്യങ്ങൾ വിചാരിച്ചതു പോലെ ചെയ്തു തീർക്കാൻ കഴിയും.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും) : ധനുക്കൂറുകാർക്ക് ഈയാഴ്ച ഇടപെടുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. കുടുംബകാര്യങ്ങളിലും ജോലിരംഗത്തും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. സാമ്പത്തിക കാര്യങ്ങളിലും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും) : ഈയാഴ്ച മകരക്കൂറുകാർക്ക് കാര്യങ്ങൾ അനുകൂലമാകും. ജോലിരംഗത്തു ഗുണഫലങ്ങൾ കൂടുതൽ പ്രതീക്ഷിക്കാം. സാമ്പത്തികകാര്യങ്ങളിൽ നേട്ടമുണ്ടാകും. പുതിയ വരുമാനസാധ്യത കണ്ടെത്താൻ കഴിയും. കുടുംബത്തിൽ നല്ല അന്തരീക്ഷം നിലനിർത്താൻ കഴിയും.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും) : കുംഭക്കൂറുകാർക്ക് ഈയാഴ്ച ജോലികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. പൊതുവേ നല്ല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. ചെലവു നിയന്ത്രിക്കണം. പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരും. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തണം.