നടൻ ജോയി മാത്യൂവിന് യുഎഇ ഗോൾഡൻ വിസ

0

ദുബൈ: പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യുവിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ദുബൈയിലെ മുൻനിര സര്ക്കാര് സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും നടൻ ജോയ് മാത്യു യുഎഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

നേരത്തെ മലയാളം ഉൾപ്പെടെ പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര താരങ്ങളെല്ലാം യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത് ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനയായിരുന്നു. സ്വദേശി പൗര പ്രമുഖനും യുഎഇ ഫെഡറൽ യൂത്ത് കൌൺസിൽ അംഗവുമായ സഈദ് അലി അൽ കാബിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. നേരത്തെ യുഎഇയിൽ മാധ്യമ പ്രവർത്തകനായിരുന്നു നടൻ ജോയ് മാത്യു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *