ജയിൽ ഡിഐജിയെ നീക്കി;കൊലക്കേസ് പ്രതിക്ക് വീട്ടുജോലി, മോഷണം ആരോപിച്ച് മർദനം

ചെന്നൈ∙ കൊലക്കേസ് പ്രതിയെ വീട്ടുജോലി ചെയ്യിച്ചശേഷം മോഷണക്കുറ്റം ആരോപിച്ചു ക്രൂരമായി മർദിച്ച സംഭവത്തിൽ വെല്ലൂർ ജയിൽ ഡിഐജി രാജലക്ഷ്മിയെ ചുമതലകളിൽനിന്നു നീക്കി കാത്തിരിപ്പു പട്ടികയിലാക്കി. ജീവപര്യന്തം തടവുകാരനായ കൃഷ്ണഗിരി സ്വദേശി ശിവകുമാറിനെ കൊണ്ടാണ് രാജലക്ഷ്മി വീട്ടുജോലി ചെയ്യിപ്പിച്ചത്.
അതിനിടെ, രാജലക്ഷ്മിയുടെ വീട്ടിൽനിന്ന് 4.25 ലക്ഷം രൂപയും ആഭരണങ്ങളും വെള്ളി ഉരുപ്പടികളും മോഷണം പോയി. ശിവകുമാറാണ് ഇതു മോഷ്ടിച്ചതെന്നും ഇയാൾ കുഴിച്ചിട്ട ആഭരണങ്ങൾ കണ്ടെത്തിയെന്നുമാണു ജയിൽ അധികൃതർ പറയുന്നത്.
തുടർന്ന്, രാജലക്ഷ്മിയുടെ നിർദേശപ്രകാരം ജയിൽ ജീവനക്കാർ ശിവകുമാറിനെ ക്രൂരമായി മർദിച്ചു. പിന്നീട്, ശിവകുമാറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചതോടെ വെല്ലൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനെ അന്വേഷണത്തിനു നിയോഗിച്ചു. ഈ റിപ്പോർട്ട് പരിഗണിച്ച ഹൈക്കോടതി ക്രൈംബ്രാഞ്ചിനെ അന്വേഷണത്തിനു ചുമതലപ്പെടുത്തി. ഈ സംഘത്തിന്റെ അന്വേഷണത്തിനു പിന്നാലെയാണ് രാജലക്ഷ്മി ഉൾപ്പെടെ 14 പേർക്കെതിരെ 5 വകുപ്പുകൾ പ്രകാരം കേസെടുത്തത്.

Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?