ഒമാനിൽ പള്ളിക്കു സമീപം വെടിവയ്പ്; 4 പേർ കൊല്ലപ്പെട്ടു
മസ്ക്കത്ത് : ഒമാൻ തലസ്ഥാനമായ മസ്ക്കത്തിലെ വാദി അൽ കബീർ മേഖലയിൽ മുസ്‌ലിം പള്ളിക്കു സമീപമുണ്ടായ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. റോയൽ ഒമാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഒമാൻ പൊലീസ്, സുരക്ഷാ നടപടികൾ സ്വീകരിച്ചെന്നും അന്വേഷണം ആരംഭിച്ചതായും വ്യക്തമാക്കി.