നെടുമ്പാശേരി രാജ്യാന്തര വിമാനത്താളത്തിൽ ഐഫോൺ 12 പ്രോമാക്സ് മുതൽ ജാക്കറ്റുകൾ വരെ ലേലത്തിന്

0

കൊച്ചി :  ഐഫോൺ 12 പ്രോമാക്സ്, ഐഫോൺ 12 പ്രോമാക്സ് ഗോൾഡ്, ഐഫോൺ 11 പ്രോ മാക്സ്, മാക്ബുക് പ്രോ, 13 ഇഞ്ചുള്ള മാക്ബുക് എയർ, 16 ഇഞ്ചിന്റെ മാക്ബുക് പ്രോ, എയർപോഡ്സ്, വിവിധ ബ്രാൻഡുകളുടെ ഹെഡ്ഫോണുകൾ, ക്യാമറ, വാച്ചുകൾ, ചാർജർ, മൗസ്, കീബോർഡ് തുടങ്ങി 202 സാധനങ്ങള്‍ ലേലത്തിന്. നെടുമ്പാശേരി രാജ്യാന്തര വിമാനത്താളത്തിൽ ഉടമസ്ഥരില്ലാതെ കസ്റ്റംസ് വിഭാഗത്തിന്റെ പക്കലുള്ള വസ്തുക്കളാണ് നാളെ ലേലത്തിന് വയ്ക്കുക. ഇതു സംബന്ധിച്ച് അടുത്തിടെ കൊച്ചി രാജ്യാന്തര വിമാനത്താവള അധികൃതർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഉടമസ്ഥരില്ലാത്ത വസ്തുക്കളുടെ കൂട്ടത്തിൽ ബൈബിളും ക്രിസ്മസ് കാർഡുകളുമുണ്ട്. ഷൂ, ജാക്കറ്റ്, ബാഗുകൾ, ടൈ, ബാറ്ററി, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ‍, കത്തികൾ, കീ ചെയിനുകൾ, സോപ്പ്, തുണിത്തരങ്ങൾ, പലതരം വീട്ടുപകരണങ്ങൾ, തുടങ്ങിയ വസ്തുക്കളും ലേലത്തിനുണ്ട്. സാധനങ്ങളുമായി എത്തുന്നവർ പലപ്പോഴും വലിയ തോതിൽ കസ്റ്റംസ് നികുതി അടയ്‍ക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഉപേക്ഷിച്ചു പോയതാണ് ഇതിൽ ഭൂരിഭാഗം വസ്തുക്കളും. സാധനങ്ങളുടെ വിലവിവരമുള്ള ബില്ലുകൾ, സാധനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ തുടങ്ങിയവയും സാധനങ്ങൾക്കൊപ്പം ലഭ്യമാണ്. 17ന് ഉച്ച വരെയാണ് ടെൻഡർ സ്വീകരിക്കുന്നത്. കൊച്ചി വിമാനത്താവളത്തിന്റെ കൊമേഴ്സ്യൽ വിഭാഗത്തിൽ വച്ച് 2 മണിക്കു ശേഷം ലേല നടപടികൾ നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *