കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാംപ്
ദുബായ് : ദുബായിൽ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഷാർജ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസർച് സെന്ററുമായി സഹകരിച്ച് രക്തദാന ക്യാംപ് സംഘടിപ്പിച്ചു. രക്ത ബാങ്കുകളിലെ ക്ഷാമം പരിഹരിക്കാനുള്ള സന്നദ്ധ സേവനത്തിന്റെ ഭാഗമായാണ് ക്യാംപ് ഒരുക്കിയതെന്ന് സംഘാടകർ പറഞ്ഞു. പ്രസിഡന്റ് സിദ്ദീഖ് കാലൊടി അധ്യക്ഷനായി. കെഎംസിസി ജനറൽ സെക്രട്ടറി പി.കെ അൻവർ നഹ ക്യാംപ് ഉദ്ഘാടനം ചെയ്തു. ആർ. ഷുക്കൂർ, കെ.പി.എ. സലാം, ചെമ്മുക്കൻ യാഹുമോൻ, പി.വി നാസർ, മൂസ കുനിയിൽ, നൗഫൽ വേങ്ങര, ഫഖ്റുദീൻ മാറാക്കര, അഷ്റഫ് കുണ്ടോട്ടി, സി.വി അഷ്റഫ് എന്നിവർ പ്രസംഗിച്ചു.