നാഗ്പൂരിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ
മുംബൈ : നാഗ്പൂരിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ.തിരുവനന്തപുരം സ്വദേശി റിജു, ഭാര്യ പ്രിയ എന്നിവരാണു മരിച്ചത്. ആത്മഹത്യയാണെന്നാണു വിവരം. കാൻസർ ബാധിതയായിരുന്നു പ്രിയ.യുവതിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. ചികിത്സയ്ക്കായി ഒരാഴ്ച മാത്രം 20000 രൂപയാണ് വേണ്ടിയിരുന്നത്. മൂന്നുമാസം മുമ്പാണു ചികിത്സയ്ക്കായി ഇവർ നാഗ്പൂരിൽ എത്തിയത്.