പാമ്പ് കടിച്ചു, യുവാവ് തിരിച്ചുകടിച്ച് : പാമ്പ് ചത്തു
പട്ന: പാമ്പ് കടിയേൽക്കുന്നതും ആശുപത്രിയിൽ ചികിത്സ തേടുന്നതും സ്വാഭാവികമായ കാര്യമാണ്. എന്നാൽ കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് പ്രതികാരം വീട്ടിയിരിക്കുകയാണ് ഒരു യുവാവ്. യുവാവ് നിലവില്‍ ചികിത്സയിലാണ്. പാമ്പ് ചത്തു.
നവാഡയിലെ രജൗലി മേഖലയിലാണ് വിചിത്രമായ സംഭവം. റയിൽവേ ജീവനക്കാരനായ സന്തോഷ് ലോഹറാണ് (35) പാമ്പിനെ തിരിച്ചു കടിച്ചത്. ഒരു തവണ തന്നെ കടിച്ച പാമ്പിനെ രണ്ടു തവണയാണ് യുവാവ് തിരിച്ചു കടിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു