നേര്യമംഗലത്ത് മരം കാറിന് മുകളിലേക്ക് വീണ് അപകടം: ഒരു മരണം, 3 പേർക്ക് പരുക്ക്

0

കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ ശക്തമായ മഴയിൽ മരം വാഹനങ്ങൾക്ക് മുകളിലേക്ക് കടപുഴകി വീണ് ഒരാൾ മരണപ്പെട്ടു. മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശിയായ കുപ്പമലയിൽ ഹൗസിൽ ജോസഫ് (63) ആണ് മരിച്ചത്.

നേര്യമംഗലത്തിന് സമീപം വില്ലാഞ്ചിറയിലാണ് കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണത്. കാറിൽ പിൻ സീറ്റിൽ യാത്രചെയ്തതിരുന്ന ആളാണ് മരണപ്പെട്ടത്. ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. ഇത് വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിക്കുന്നതിനിടെയാണ് കെഎസ്ആർടിസി ബസിൻ്റെയും കാറിന്‍റേയും മുകളിലേക്ക് മണ്ണും മരവും പതിച്ചത്.

പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഗതാഗതം പൂർണമായും തടസപ്പെട്ടു. റോഡിന് കുറുകെ വീണ മരം വെട്ടി മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം.നാലുപേരായിരുന്നു കാറിലുണ്ടായിരുന്നത്. കാർ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. പരിക്കേറ്റവരെ കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം

Spread the love

Leave a Reply

Your email address will not be published. Required fields are marked *