മിൽമ തൊഴിലാളികൾ നടത്താനിരുന്ന സമരം പിൻവലിച്ചു

0

 

തിരുവനന്തപുരം: ഇന്ന് അർദ്ധരാത്രി മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന സമരം മിൽമയിലെ തൊഴിലാളികൾ പിൻവലിച്ചു. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് സംയുക്ത ട്രേഡ് യൂണിയനുകൾ ഇന്ന് അർദ്ധരാത്രി മുതൽ സമരം പ്രഖ്യാപിച്ചത്. അഡീഷണൽ ലേബർ കമ്മീഷണറുമായി ചർച്ചയിൽ അടുത്തമാസം 15 നകം ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് തൊഴിലാളികൾ സമരം പിൻവലിച്ചത്.

നേരത്തെ ശമ്പള പരിഷ്കരണത്തിൽ മിൽമ മാനേജ്മെന്റിന് നോട്ടീസ് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടർ ബോർഡ് ചർച്ചയ്‌ക്ക് പോലും വിളിച്ചില്ല എന്ന് ട്രേഡ് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു. 13 മാസം മുൻപ് ശമ്പള പരിഷ്കരണ കരാർ മിൽമയിൽ ഒപ്പിട്ടിരുന്നു എങ്കിലും ധനവകുപ്പിന്റെ അംഗീകാരം ലഭിക്കാൻ കാലതാമസമെടുക്കുകയാണ്.

സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ കരാർ നടപ്പിലാക്കുന്നതിന് മാനേജ്മെന്റ് മുൻകൈയെടുക്കുന്നില്ല എന്ന് ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞമാസവും ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് പാക്കിംഗും വിതരണവും നിർത്തിവെച്ച് മിൽമ തൊഴിലാളികൾ സമരം ചെയ്തിരുന്നു. ഇന്ന് അർദ്ധരാത്രി 12 മണി മുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക് പോകുമെന്നാണ് ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചിരുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *