നിമിഷപ്രിയയെ മോചിപ്പിക്കാൻ ധനസമാഹരണ യഞ്ജവുമായി ആക്ഷൻ കൗൺസിൽ

0

ഡല്‍ഹി: യെമനില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ധനസമാഹരണ യഞ്ജവുമായി ‘സേവ് നിമിഷ പ്രിയ’ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലായേക്കാമെന്ന വിലയിരുത്തലിലാണ് ദിയാധനം നൽകാനുള്ള ധനസമാഹരണ പരിപാടി ആരംഭിക്കുന്നത്. മൂന്നുകോടി രൂപ സജ്ജമാക്കാൻ ‘ദിയാധന സ്വരൂപണ’ എന്ന പേരിലാണ് ക്യാമ്പയിൽ ആരംഭിക്കുന്നത്.

മകളുടെ ജീവൻ രക്ഷിക്കാൻ എല്ലാവരും സഹായിക്കണമെന്ന് യെമനിൽ നിന്നും നിമിഷപ്രിയയുടെ മാതാവ് പ്രേമകുമാരി അഭ്യർത്ഥിച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയ നഴ്സായി യെമനില്‍ ജോലി ചെയ്തുവരികയായിരുന്നു. 2017 ജൂണ്‍ 25-ന് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്നാണ് ഇവർക്കെതിരായ കേസ്. ഈ കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിലാണ് നിമിഷ ഇപ്പോൾ ഉള്ളത്.

ശിക്ഷയില്‍ ഇളവു അനുവദിക്കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച അപ്പീല്‍ യെമന്‍ സുപ്രീംകോടതിയും തള്ളിയിരുന്നു. ശരീയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം വാങ്ങിയാൽ ശിക്ഷയില്‍ ഇളവ് കിട്ടാൻ സാധ്യതയുണ്ടെന്നായിരുന്നു നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം

Spread the love

Leave a Reply

Your email address will not be published. Required fields are marked *