ബിജെപിയുടെ വിജയം: വിരൽ മുറിച്ച് ​ക്ഷേത്രത്തിൽ സമർപ്പിച്ച് പ്രവർത്തകൻ

0

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചതിന്റെ സന്തോഷത്തില്‍ സ്വയം വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകന്‍. ഛത്തീസ്ഗഢിലെ ബല്‍റാംപൂരിലാണ് സംഭവം. ബിജെപി പ്രവര്‍ത്തകനായ ദുര്‍ഗേഷ് പാണ്ഡെ(30) തന്റെ പ്രദേശത്തെ കാളി ക്ഷേത്രത്തില്‍ കാണിക്കയായി വിരല്‍ സമര്‍പ്പിക്കുകയായിരുന്നു.

വോട്ടെണ്ണല്‍ ദിവസം ഇന്ത്യ മുന്നണി മുന്നിട്ടുനില്‍ക്കുന്നുവെന്ന വാര്‍ത്തയറിഞ്ഞതോടെ ഇയാള്‍ കാളി ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചു. പിന്നീട് എന്‍ഡിഎ ഭൂരിപക്ഷം ഉയര്‍ത്തിയപ്പോള്‍ ഇയാള്‍ ആഹ്ളാദദഭരിതനായി വീണ്ടും കാളി ക്ഷേത്രത്തിലെത്തി ഇടതുകൈയിലെ വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയായിരുന്നു.

ചോര നില്‍ക്കാതെ വന്നതോടെ തുണിയെടുത്ത് കൈയില്‍ ചുറ്റിയെങ്കിലും രക്തം നില്‍ക്കായതോടെ വീട്ടുകാര്‍ ഇയാളെ സമാരിയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. വലിയ പരിക്കാണ് കൈയ്ക്ക് പറ്റിയതെന്ന് മനസിലായതോടെ ഇയാളെ അംബികാപൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു.

മെഡിക്കൽ കോളജിലെ ഡോക്ടർമാർ രക്തസ്രാവം തടയാൻ ശസ്ത്രക്രിയ നടത്തി. ചികിത്സ വൈകിയതിനാൽ മുറിച്ചുകളഞ്ഞ വിരൽ തുന്നിച്ചേർക്കാൻ ഡോക്ടർമാർക്കായില്ല. ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

A BJP activist cut off his own finger and offered it to a temple to celebrate the victory of the NDA in the Lok Sabha elections. The incident took place in Balrampur, Chhattisgarh. BJP activist Durgesh Pandey (30) was offering his finger at the Kali temple in his area.

When he heard the news that India was ahead on the day of counting of votes, he went to the Kali temple and prayed. Later, when the NDA increased its majority, he was overjoyed and came back to the Kali temple and cut off the finger on his left hand and offered it to the temple.

When the bleeding did not stop, they took a cloth and wrapped it around his hand, but when the blood stopped, the family admitted him to the Community Health Center in Samari. After realizing that he had sustained a major injury on his hand, he was advised to be shifted to Ambikapur Medical College.

Doctors at the medical college operated to stop the bleeding. Due to the delay in treatment, the doctors were unable to stitch the amputated finger. The doctors said that he was out of danger

Spread the love

Leave a Reply

Your email address will not be published. Required fields are marked *