പാല പഴയ ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി മധ്യവയസ്കന് ദാരുണന്ത്യം
പാലാ: ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പാല കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് റോക്കീസ് എന്ന ബസിനടിയിൽപ്പെട്ടാണ് അപകടം ഉണ്ടായത്. സ്റ്റാൻഡിൽ ആളെ കയറ്റിയ ശേഷം മുന്നോട്ട് നീങ്ങിയ ബസ്സിൽ
ചാടികയറാൻ ശ്രമിക്കവേയാണ് അപകടം
ബസ്സിൽ നിന്നും പിടി വിട്ട് വീണ ഇദ്ദേഹത്തിന്റെ തലയിലൂടെ ബിസിന്റെ പിൻ ചക്രം കയറി ഇറങ്ങുകയായിരുന്നു. ആൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല