കുമാരപുരത്ത് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിനു നേരെ ആക്രമണം; രാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഹരിപ്പാട്: കുമാരപുരം ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് രാജി സുമേഷിൻ്റെ വീടിനു നേരെ ആക്രമണം.രാജിയെ കയ്യേറ്റം ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ട്. കയ്യേറ്റക്കാർ രാജിയുടെ ഭർത്താവിന്റെ ഓട്ടോറിക്ഷയുടെ ചില്ലു തകർത്തതായും പരാതി. രാജിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനു പിന്നിൽ സിപിഐഎം എന്ന് ബിജെപി ആരോപണം.