പിതാവ് വോട്ട് ചെയ്യുന്നത് മൊബൈലില്‍ പകര്‍ത്തി; ഹമീദിനെതിരെ കേസ്

0

കോഴിക്കോട് പിതാവ് വോട്ട് ചെയ്യുന്നത് മൊബൈലില്‍ പകര്‍ത്തിയ മകനെതിരെ കേസ്. കുന്നമംഗലം സ്വദേശി ഹമീദിനെതിരെയാണ് ജനപ്രാതിനിധ്യ നിയമം ചുമത്തി കേസെടുത്തിരിക്കുന്നത്.ഹോം വോട്ടിങ്ങിനിടെ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. എആര്‍ഒ നല്‍കിയ പരാതിയില്‍ കുന്നമംഗലം പൊലീസ് കേസെടുക്കുകയായിരുന്നു.

വോട്ട് രേഖപ്പെടുത്തല്‍ അതീവരഹസ്യമായിരിക്കണം എന്നത് ലംഘിക്കപ്പെട്ടെന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്. മൂസ എന്നയാള്‍ക്ക് വീട്ടിലെ വോട്ട് സൗകര്യം ലഭ്യമാക്കാനായി ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് മകന്‍ പിതാവ് വോട്ടുചെയ്യുന്നത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്.

തുടര്‍ന്ന് എആര്‍ഒ പരാതി സമര്‍പ്പിക്കുകയായിരുന്നു.ജനപ്രാതിനിധ്യ നിയമത്തിലെ 128-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കും. ഹമീദിന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *