സൗദിയിൽ യാത്രയ്ക്കിനി സ്ത്രീകൾക്ക് വനിതാ ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കാം

ജിദ്ദ: യാത്രാസേവന രംഗത്ത് പുതിയൊരു സംവിധാനവുമായാണ് ഊബർ സൗദി അറേബ്യയില്‍ ഒരു പുതിയ അവതരണം മുന്നോട്ടു വച്ചിരിക്കുന്നത്. വനിതാ യാത്രക്കാർക്ക് വനിതാ ഡ്രൈവർമാരുമായി പരസ്പരം ബന്ധപ്പെടുവാനുള്ള സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്.തൊഴിൽ മേഖലയിലും മൊബിലിറ്റി മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമായാണിത്. രാജ്യത്ത് സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് നീക്കിയതിന് ഏഴ് വർഷത്തിന് ശേഷമാണ് ഊബറിൻ്റെ പുതിയ ചുവടുവെപ്പ്.
വനിതകള്‍ക്ക് തൊഴില്‍ ശക്തിയില്‍ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഊബറിന്റെ പുതിയ ചുവടുവെപ്പ്. ‘വനിതാ ഡ്രൈവർമാർ’ അഥവാ ‘വിമൻ ഡ്രൈവേഴ്സ്’ എന്ന് വിളിക്കപ്പെടുന്ന പുതിയ സംവിധാനം സ്ത്രീകള്‍ക്ക് മാത്രമായി സുരക്ഷിതമായി യാത്ര ചെയ്യുവാനും ബുക്ക് ചെയ്യുവാനുമുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ്.
ഇതുവഴി പരസ്പരം സ്ത്രീ ഡ്രൈവർമാരുമായും സ്ത്രീ യാത്രക്കാരുമായും ബന്ധിപ്പിക്കും. വനിതാ ഡ്രൈവർമാർക്ക് പരസ്പരം കണക്റ്റു ചെയ്യാനും അനുഭവങ്ങള്‍ പങ്കുവെക്കുവാനും ഇതുവഴി സാധിക്കും.
പുതുതായി ഡ്രൈവിംഗ് മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന സൗദി വനിതകള്‍ക്ക് സഹായകമാകും വിധം ഡ്രൈവിംഗ് ലൈസൻസുകള്‍ കരസ്ഥമാക്കാനും ജോലി തരപ്പെടുത്താനും പുതിയ സംവിധാനം സഹായകമാകും. സൗദി വിഷൻ 2030 നോടനുബന്ധിച്ചു സൗദിവത്കരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം. പുതിയ ഫീച്ചർ സ്റ്റാൻഡേർഡ് ഊബർ എക്സ് എന്ന സേവനമായി പ്രവർത്തിക്കും.
വരും ആഴ്ചകളില്‍ സൗദിയിലുടനീളം വനിതാ റൈഡർമാർക്ക് ഇത് ലഭ്യമാക്കും. ഊബർ റിസർവ് ഉപയോഗിച്ച് സ്ത്രീകള്‍ക്ക് ഓണ്‍-ഡിമാൻഡ് യാത്രകള്‍ ബുക്ക് ചെയ്യാനോ 30 മിനിറ്റ് മുമ്പ് ഷെഡ്യൂള്‍ ചെയ്യാനോ സാധിക്കും.
സ്റ്റാൻഡേർഡ് ഊബർ-എക്സ് സേവനം പോലെയാണ് ഇത് പ്രവർത്തിക്കുന്നത്. വരും ആഴ്ചകളിൽ രാജ്യമെമ്പാടുമുള്ള യാത്രക്കാരിലേക്ക് സംവിധാനം എത്തിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്.
സ്ത്രീ ശാക്തീകരണത്തോടോപ്പോം വനിതകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നതിനും സഹായകമാകുന്നതാണ് പുതിയ സംവിധാനം. ഏകദേശം 30,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഊബർ ലക്ഷ്യമിടുന്നത്. ഊബർ റിസർവ് ഉപയോഗിച്ച് വനിതകള്‍ക്ക് ആവശ്യാനുസരണം ട്രിപ്പുകള്‍ ബുക്ക് ചെയ്യാനാകും.
വനിതകള്‍ വാഹനമോടിക്കുന്നതിനുള്ള വിലക്ക് സൗദി നീക്കിയതിന് ഏഴ് വർഷത്തിന് ശേഷമാണ് സ്വകാര്യ ടാക്സി രംഗത്തെ പ്രമുഖരായ ഊബർ ഈ സംരംഭവുമായി രംഗത്ത് എത്തുന്നത്. ഇത് തൊഴില്‍ മേഖലയിലും വാഹന ഗതാഗത മേഖലയിലും വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായി വനിതാ യാത്രക്കാരെ വനിതാ ഡ്രൈവർമാരുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നു.