മുതിർന്ന ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ പരാതിയുമായി ഐഎഎഫ് ഫ്ലൈയിംഗ് ഓഫീസർ

ശ്രീനഗര്‍: മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരേ പോലീസില്‍ പീഡനപരാതി നല്‍കി വ്യോമസേനയിലെ ഉദ്യോഗസ്ഥ. വ്യോമസേനയില്‍ ഫ്‌ളൈയിങ് ഓഫീസറായ യുവതിയാണ് വിങ് കമാന്‍ഡര്‍ക്കെതിരേ കശ്മീരിലെ ബുദ്ഗാം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഉദ്യോഗസ്ഥന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും നിരന്തരം മാനസികമായി ഉപദ്രവിക്കുകയാണെന്നുമാണ് പരാതിയില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ശ്രീനഗറിലെ വ്യോമസേന ആസ്ഥാനത്തെ സമീപിച്ചിരുന്നതായും പോലീസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും വ്യോമസേന അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ പുതുവര്‍ഷത്തലേന്ന് രാത്രിയില്‍ ഉദ്യോഗസ്ഥന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. മെസ്സില്‍ പുതുവത്സരാഘോഷത്തിനിടെയാണ് സമ്മാനം കിട്ടിയോ എന്ന് ചോദിച്ച് വിങ് കമാന്‍ഡര്‍ സമീപിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോള്‍ സമ്മാനം മുറിയിലുണ്ടെന്ന് പറഞ്ഞ് താമസസ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോള്‍ മറ്റാരും ഉണ്ടായിരുന്നില്ല. കുടുംബാംഗങ്ങള്‍ എവിടെയെന്ന് തിരക്കിയപ്പോള്‍ അവരെല്ലാം മറ്റൊരിടത്തേക്ക് പോയെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. പിന്നാലെ ഉദ്യോഗസ്ഥന്‍ ലൈംഗികമായി ഉപദ്രവിച്ചു. ഉപദ്രവം നിര്‍ത്താന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും അദ്ദേഹം കൂട്ടാക്കിയില്ല. ഒടുവില്‍ അദ്ദേഹത്തെ തള്ളിമാറ്റി അവിടെനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷവും അദ്ദേഹം ഉപദ്രവം തുടര്‍ന്നു. കുടുംബാംഗങ്ങള്‍ മടങ്ങിയതിന് ശേഷം വെള്ളിയാഴ്ച വീണ്ടും കാണണമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും പരാതിക്കാരി പറഞ്ഞു.
സംഭവം മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഭയമായിരുന്നു. നേരത്തെയുണ്ടായ ചില സംഭവവികാസങ്ങള്‍ കാരണം അതിക്രമം റിപ്പോര്‍ട്ട് ചെയ്യാന്‍ ധൈര്യംതോന്നിയില്ല. എന്നാല്‍, അതിനുശേഷം പ്രതി തന്റെ ഓഫീസിലെത്തി. ഒന്നും സംഭവിക്കാത്തതുപോലെ സാധാരണരീതിയിലാണ് അയാള്‍ പെരുമാറിയത്. ഒരു പശ്ചാത്താപവും അയാള്‍ക്കുണ്ടായിരുന്നില്ല. ഇതിനുശേഷം സേനയിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരോട് സംഭവം വെളിപ്പെടുത്തി. അവരാണ് പരാതി നല്‍കാന്‍ നിര്‍ദേശിച്ചത്. ഈ പരാതിയില്‍ കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. പക്ഷേ, വിങ് കമാന്‍ഡര്‍ക്കൊപ്പം ഒരുമിച്ചിരുത്തിയാണ് പരാതിയില്‍ മൊഴി രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജനുവരിയില്‍ രണ്ടുതവണ ഇത്തരത്തില്‍ പ്രതിക്കൊപ്പം മൊഴി രേഖപ്പെടുത്താനായി ഒരുമിച്ചിരിക്കേണ്ടിവന്നു. മൊഴിയെടുക്കുമ്പോള്‍ പ്രതിയുടെ സാന്നിധ്യം എതിര്‍ത്തെങ്കിലും ആ അന്വേഷണം എവിടെയും എത്താതെ അവസാനിപ്പിച്ചു. ഇതിനുപിന്നാലെ ആഭ്യന്തര പരാതിപരിഹാര സെല്ലില്‍ വീണ്ടും പരാതി നല്‍കി. രണ്ടുമാസത്തിന് ശേഷം ആഭ്യന്തര അന്വേഷണം നടന്നെങ്കിലും പ്രതിയായ വിങ് കമാന്‍ഡറെ സഹായിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എല്ലാവരും അയാളെ സഹായിച്ചു. വൈദ്യപരിശോധന നടത്താന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അതിനുപോലും അന്വേഷണസമിതി തയ്യാറായില്ലെന്നും പരാതിക്കാരി ആരോപിച്ചു.
സംഭവത്തെത്തുടര്‍ന്ന് മാനസികമായി ഏറെ തകര്‍ന്ന അവസ്ഥയിലായി. പലതവണ അവധിക്ക് അപേക്ഷിച്ചെങ്കിലും അതെല്ലാം നിരസിച്ചു. ഇതിനിടെ പ്രതിയായ വിങ് കമാന്‍ഡര്‍ക്കൊപ്പം പല ചടങ്ങുകളിലും ഒരുമിച്ച് പങ്കെടുക്കാന്‍ നിര്‍ബന്ധിതയായി. കഴിഞ്ഞ മെയ് മാസത്തില്‍ സംഭവത്തിന് സാക്ഷികളില്ലെന്ന് പറഞ്ഞ് ആഭ്യന്തര സമിതി അന്വേഷണം അവസാനിപ്പിച്ചെന്നും ഫ്‌ളൈയിങ് ഓഫീസറായ യുവതി പറഞ്ഞു.
‘ഒരു സാക്ഷിയുടെ മുന്നില്‍വെച്ച് ആരെങ്കിലും ലൈംഗികമായി ഉപദ്രവിക്കില്ലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസിലാകില്ലേ? എന്റെ മാനസികാരോഗ്യത്തെപ്പോലും ഇത് ബാധിച്ചു. ആത്മഹത്യാചിന്തയിലേക്ക് വരെ കാര്യങ്ങള്‍പോയി. ദൈനംദിനകാര്യങ്ങള്‍ ചെയ്യാന്‍പോലും കഴിയാതെയായി. സേനയില്‍ ചേര്‍ന്ന അവിവാഹിതയായ പെണ്‍കുട്ടിയെന്നനിലയില്‍, ഇത്തരം ക്രൂരമായരീതിയിലുള്ള പെരുമാറ്റം കാരണം ഞാന്‍ അനുഭവിച്ച മാനസികപ്രയാസം എനിക്ക് വിവരിക്കാനാകില്ല’, പരാതിക്കാരി പറഞ്ഞു.

Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me. https://accounts.binance.com/register/person?ref=QCGZMHR6