ബാം​ഗ്ലൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായി യുവതി

0
RAPE2

 

ബാം​ഗ്ലൂർ : കൂട്ടബലാത്സംഗത്തിന് ഇരയായി യുവതി. ബാം​ഗ്ലൂർ റൂറലില്‍ ഗംഗോണ്ടനഹള്ളിയില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 9.15 ന് ശേഷമാണ് സംഭവം നടന്നത്. 5 സംഘത്തിലുണ്ടായിരുന്നത്.

രാത്രിയോടെ യുവതി താമസിക്കുന്ന അപ്പാര്‍ട്ട്മെന്‍റിലെത്തിയ പ്രതികൾ വാതിലിൽ മുടുകയും വാതില്‍ തുറന്നതോടെ വീട്ടിൽ അതിക്രമിച്ച് അകത്തേക്ക് കയറുകയായിരുന്നു. യുവതിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ചെയ്തു. 5 പേരിൽ മൂന്നു പേര്‍ പീഡിപ്പിക്കുകയും രണ്ടു പേര്‍ സുരക്ഷ ഒരുക്കുകയുമായിരുന്നുവെന്ന് യുവതി മൊഴി നൽകിയതായി പോലീസ് പറഞ്ഞു. സ്ത്രീയുടെ പരാതിയില്‍ മദനായകനഹള്ളി പോലീസ് കേസെടുത്തു.

12.30 ഓടെ ഇരയുടെ മകനാണ് പൊലീസില്‍ വിവരമറിയിക്കുന്നത്. ലൈംഗികാതിക്രമത്തിനൊപ്പം രണ്ട് മൊബൈല്‍ ഫോണുകളും 25,000 രൂപയും പ്രതികള്‍ മോഷ്ടിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും കുട്ടികള്‍ക്കൊപ്പമാണ് യുവതി ഇവിടെ താമസിക്കുന്നത്. ഇതേ പ്രദേശത്തുള്ളവരാണ് അതിക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ഇരയായ സ്ത്രീ അപകടനില തരണം ചെയ്തിട്ടുണ്ട്. അഞ്ച് പ്രതികളിൽ കാർത്തിക്, ഗ്ലെൻ, സുവോയ്ഗ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർ കസ്റ്റഡിയിലാണെന്നും പോലീസ് പറഞ്ഞു. രണ്ടുപേർ ഒളിവിലാണ് അവരെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചെന്നും പോലീസ് അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *