WMF മഹാരാഷ്ട്രയുടെ ഓണാഘോഷം, സെപ്റ്റംബർ 14 ന്

0
wmf

മഹാനഗരത്തിൽ സ്‌മരണകൾ ആഘോഷമാക്കാൻ മഹാപൊന്നോണവുമായി WMFമഹാരാഷ്ട്ര

മുംബൈ : ആഗോള മലയാളികൂട്ടായ്‌മയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ (WMF ) മഹാരാഷ്ട്ര കൗൺസിൽ രൂപീകരിച്ചതിനുശേഷമുള്ള ആദ്യത്തെ ഓണം ( ‘ മഹാ പൊന്നോണം -2025 ‘ )- സെപ്റ്റംബർ 14 ന്
വൈവിധ്യമാർന്ന പരിപാടികളോടെ മുംബൈയിൽ ആഘോഷിക്കും.ഡോംബിവ്ലി ഈസ്റ്റിലെ(പി&ടി കോളനി)  ഹോളിഏഞ്ചൽസ്‌ & ജൂനിയർകോളേജിലാണ് ഇതിനായി വേദിയൊരുങ്ങുന്നത് .

രാവിലെ 8 മണിക്ക് ആഘോഷങ്ങൾക്ക് തിരിതെളിയും.8.30 ന് മഹാരാഷ്ട്രയിലെ വിവിധ മലയാളി സമാജങ്ങളേയും സംഘടനകളേയും സംഘങ്ങളേയും ഉൾപ്പെടുത്തികൊണ്ടുള്ള പൂക്കളമത്സരം നടക്കും.
(മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന ഗ്രൂപ്പിന് യഥാക്രമം 10,000 ,7,500,5,000 രൂപാവീതം സമ്മാനം ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമിനും പ്രോത്സാഹന സമ്മാനമായി 2000 രൂപ നൽകുന്നതായിരിക്കും .

രാവിലെ പത്തുമണിമുതൽ 3 മണിവരെ കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും. WMF അംഗങ്ങളൊരുക്കുന്ന മാവേലി വരവേൽപ്പ്, തിരുവാതിരക്കളി , ഓണപ്പാട്ടുകൾ , സംഗീത നൃത്തപരിപാടികൾ തുടങ്ങീ വൈവിധ്യമാർന്ന സ്റ്റേജിന കലാപരിപാടികളും ഓൺ ലൈനായി വിവിധ സ്റ്റേജിതര കലാസാഹിത്യമത്സരങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷപരിപാടികളുടെ ഭാഗമായി നടക്കും.ആവേശകരമായ വടംവലി മത്സരവും ഉണ്ടായിരിക്കും. സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖർ ആഘോഷത്തിൽ അതിഥികളായി പങ്കെടുക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *