WMC കഥാപുരസ്‌കാരം കണക്കൂർ ആർ സുരേഷ്‌കുമാറിന്

0
kanakkoor

ഫോട്ടോ: കൊങ്കണി എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ദാമോദര്‍ മൗസോയില്‍ നിന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ കഥാപുരസ്‌കാരംകണക്കൂർ ആർ സുരേഷ്‌കുമാർ സ്വീകരിക്കുന്നു

മുംബൈ: വേള്‍ഡ് മലയാളി കൗണ്‍സില്‍ രാജ്യാന്തര തലത്തില്‍ നടത്തിയ ചെറുകഥ മത്സരത്തില്‍ മുംബൈ മലയാളിയും എഴുത്തുകാരനുമായ കണക്കൂര്‍ ആര്‍ സുരേഷ്‌കുമാര്‍ വിജയിയായി. ‘നഗരത്തിന്റെ മണം ‘ എന്ന കഥയ്ക്കാണ് പുരസ്ക്കാരം. ഗോവയില്‍ നടന്ന ചടങ്ങില്‍, കൊങ്കണി എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ദാമോദര്‍ മൗസോ പുരസ്‌കാരവും ക്യാഷ് അവാര്‍ഡും സുരേഷ്‌കുമാറിന് സമ്മാനിച്ചു . കവിതയില്‍ വിജയിയായത് ബംഗളൂരില്‍ നിന്നുള്ള രമ പ്രസന്ന പിഷാരടിയാണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍പേര്‍സണ്‍ തങ്കമണി ദിവാകരന്‍, ലോക മലയാളി ഭാഷാവേദി ചെയര്‍മാന്‍ എന്‍ പി വാസുനായര്‍ എന്നിവര്‍ കൂടാതെ കൗണ്‍സിലിലെ പ്രമുഖ വ്യക്തികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

3161ed92 a69e 4f61 ae10 6a2aba9ca383

കേരള സാഹിത്യ അക്കാദമി ഹാളിൽ വയലാറിൻ്റെ കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങില്‍ വെച്ച് ‘വയലാര്‍ രാമവര്‍മ്മപുരസ്‌കാരം’ ശരത്ത്ചന്ദ്രവര്‍മ്മയില്‍ കണക്കൂർ ആർ സുരേഷ്‌കുമാർ ഏറ്റുവാങ്ങിയപ്പോൾ

 

ആലപ്പുഴ സ്വദേശിയായ കണക്കൂര്‍, ഇക്കഴിഞ്ഞ മെയ്മാസത്തില്‍ വയലാര്‍ രാമവര്‍മ്മ കവിതപുരസ്‌കാരവും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്ത്ര കല്പിതകഥാമത്സരത്തില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. മുംബൈയിലെ അണുശക്തിനഗറില്‍ കുടുംബത്തിനൊപ്പം താമസിക്കുന്നു.

538545f3 476d 4fbd 8af8 3f81e896a8ed

സാഹിത്യകാരൻ വൈശാഖനില്‍ നിന്ന് ,ശാസ്ത്ര കല്പിതകഥയ്ക്കുള്ള പുരസ്‌ക്കാരം സുരേഷ്‌കുമാർ സ്വീകരിക്കുന്നു

 

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *