സൗത്ത് ഇൻഡ്യയിൽ മികച്ച വെഡിംങ് ഡെസ്റ്റിനേഷൻ ഇനി മൂന്നാറിലും.
ഇടുക്കി: 2024 ഇൽ വൈബ് റിസോർട്സ്നെയും മൂന്നാറിനെയും ലോക ടൂറിസം ഭൂപടത്തിൽ ഒരു വെഡിങ് ഡെസ്റ്റിനേഷൻ ആയി അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വൈബ് മൂന്നാർ റിസോർട്ടിൽ ഇതിനായി സൗകര്യം ഒരുക്കിയിട്ടുള്ളത്.
2024 ഫെബ്രുവരി മാസം 24,25,26 തിയതികളിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിംങ് വൈബ് മൂന്നാർ റിസോർട്ടിൽ നടക്കും. 15,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കൺവെൻഷൻ സെന്ററും 7,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഓപ്പൺലോൺ ഏരിയയും, 300 പേർക്ക് ഒരേ സമയം ഇരിക്കാൻ കഴിയുന്ന റൂഫ് ടോപ്പ് സ്വിമ്മിങ്പൂൾ ഏരിയയും ഒരുക്കിയിട്ടുണ്ട്.
ഈ സൗകര്യങ്ങൾ ഡെസ്റ്റിനേഷൻ വെഡിംങിന് ആവശ്യമായ വിവിധ ഇവന്റുകൾ നടത്തുന്നതിനായി ഉപയോഗിക്കാം.ഇടുക്കി ജില്ലയിൽ സ്വന്തമായി ഹെലിപാഡ് സൗകര്യം ഉള്ള ഒരേയൊരു റിസോർട്ട് ആയ വൈബ് റിസോർട്ടിൽ വധു വരന്മാർക്കു ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഹെലികോപ്ടറിൽ നേരിട്ട് പറന്നിറങ്ങാനുള്ള സൗകര്യവും ലഭ്യമാണ്.
മൂന്നാറിലെയും ഇടുക്കി ജില്ലയിലെ തന്നെയും ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ആണ് വൈബ് റിസോർട്ടിൽ നടക്കാൻ പോകുന്ന ഈ വെഡ്ഡിംഗ് മാമാങ്കം. കേരളത്തിന്റെ തനതു ശൈലികൾ കോർത്തിണക്കിക്കൊണ്ടുള്ള സ്വീകരണ രീതികളും പരമ്പരാഗത നോർത്ത് ഇന്ത്യൻ വെഡ്ഡിംഗിൻ്റെ ആചാര്യമര്യാദകൾ ഒട്ടും ചോർന്നുപോകാത്ത തരത്തിലുള്ള വിവാഹ ആചാരകർമ്മങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
കേരളത്തിന്റെ ഭക്ഷണ സംസ്കാരത്തിന്റെ മുഖമുദ്രയായ പരമ്പരാഗത ഇലസദ്യ മുതൽ അത്യാധുനിക വിഭവങ്ങൾ വരെ വിവിധ ഷെഫ്മാരുടെ നേതൃത്വത്തിൽ ഇവിടെ ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ കാശ്മീർ എന്ന് വിശേഷിപ്പിക്കുന്ന മൂന്നാർ ലോകസഞ്ചാര ഭൂപടത്തിൽ വലിയൊരു പങ്കു വഹിക്കുന്നു എന്നുള്ളതും മൂന്നാറിനെ ഒരു വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ ആക്കി എളുപ്പത്തിൽ മാറ്റുവാൻ സാധിക്കുമെന്നതും ശ്രദ്ധേയമാണ്.
ഇടുക്കിയെയും പ്രത്യേകിച്ച് മൂന്നാറിനെയും പരിചയപ്പെടുത്തുക എന്ന നിലയിൽ വിവിധ തരത്തിലുള്ള സുഗന്ധ വെഞ്ജനങ്ങളുടെ സ്റ്റാളും, കേരള ട്രഡീഷണൽ വസ്ത്രങ്ങളുടെ സ്റ്റാളും അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെ മികച്ച ഒരു വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ ആക്കി മൂന്നാറിനെ മാറ്റുക എന്ന ലക്ഷ്യത്തോടെ ആണ് വൈബ് ഗ്രൂപ്പ് ഇതിന്റെ മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ ഇപ്പോ നടത്തികൊണ്ടിരിക്കുന്നത്. അടുത്ത ഒരുവർഷത്തിനുള്ളിൽ ലോകോത്തിന്റെ വിവിധ ഭാഗത്തു നിന്നും ആളുകളെ മൂന്നാറിലേക്ക് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് എന്ന ആശയം മുഖാന്തിരം എത്തിക്കുക എന്നതാണു വൈബ് ഗ്രൂപ്പ് ലക്ഷമിടുന്നത്.
വൈബ് ഗ്രൂപ്പിന് വേണ്ടി ചെയർമാൻ ഡോ: ജോളി ആന്റണി, മാനേജിങ് ഡയറക്ടർ ഷോജൻ കോക്കാടൻ, ജനറൽ മാനേജർ ബേസിൽ യോയാക്കി എന്നിവർ സംസാരിച്ചു