വിവാഹാലോചന നിരസിച്ചതിന്‍റെ വൈരാഗ്യം: 5 പേരെ വീട്ടിൽ കയറി വെട്ടി
ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിന്‍റെ വൈരാഗ്യത്തില്‍ വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ 5 പേരെ വെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തെക്കേതില്‍ രഞ്ജിത്ത് രാജേന്ദ്രനെയാണ് (വാസു 32) മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍ (48) ഭാര്യ നിര്‍മല (55) മകന്‍ സുജിത്ത് (33), മകള്‍ സജിന (24) റാഷുദ്ദീന്‍റെ സഹോദരി ഭര്‍ത്താവ് ചെന്നിത്തല കാരാഴ്മ എടപ്പറമ്പില്‍ ബിനു (47) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.