വയനാട് ആത്മഹത്യ : പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ബത്തേരി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും ആത്മഹത്യയും സംഘം അന്വേഷിക്കും. ഉടമ്പടി രേഖയില്‍ പേരുള്ള പീറ്റര്‍ ജോര്‍ജിന്റെ മൊഴിയെടുത്തു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച വൈകിട്ടാണ് എൻ എം വിജയനെയും ജിജേഷിനെയും വിഷം അകത്തു ചെന്ന നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും ആദ്യം സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്നലെ വൈകിട്ട് മരണം സംഭവിച്ചത്. നിരവധി വർഷം സുൽത്താൻ ബത്തേരിയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എൻ.എം വിജയൻ വയനാട് ജില്ലയിലെ കോൺഗ്രസ് നേതാക്കന്മാരിൽ പ്രമുഖനായിരുന്നു.