“VS എന്നാൽ വലിയ സഖാവ്, ആ വാക്കിൻ്റെ യഥാർഥ അർഥം പഠിപ്പിച്ച നേതാവ് “:ബെന്യാമിൻ

0
BENYAMIN

ആലപ്പുഴ : VS എന്നാൽ വലിയ സഖാവ്, ആ വാക്കിൻ്റെ യഥാർഥ അർത്ഥം പഠിപ്പിച്ച നേതാവെന്ന് എഴുത്തുകാരൻ ബെന്യാമിൻ. മതേതരത്വ പുരോഗമന സ്വഭാവമുള്ള കേരളത്തെ രൂപീകരിക്കുന്നതിൽ വി.എസ് വഹിച്ച പങ്ക് ഓർക്കേണ്ടതുണ്ടെന്ന് ബെന്യാമിൻ പറഞ്ഞു. എഴുത്തുക്കാരെക്കാൾ സാധാരണക്കാരുടെ വേദന അറിയാൻ പൊതു പ്രവർത്തകന് കഴിയും. വി.എസിന് അത് കഴിഞ്ഞു എന്നും ബെന്യാമിൻ പറഞ്ഞു.

ഒരുകാലത്ത് നിരോധിക്കപ്പെട്ട ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് അവരുടെ പ്രശ്ങ്ങളിൽ ഇടപെട്ട് അവരുടെ മനസ്സിൽ ഇടം നേടിയെടുത്ത പ്രസ്ഥാനത്തിൻ്റെ മുന്നിൽ നിന്നയാളാണ് വി.എസ് . ഒരു പ്രസ്ഥാനം വളർന്ന് വന്നതിൻ്റെ ജീവിക്കുന്ന ഉദാഹരണം . അദ്ദേഹത്തിൻ്റെ ഓർമകളെ പങ്കുവെക്കുമ്പോൾ ഈ ചരിത്രത്തെയാണ് ഓർക്കേണ്ടതെന്നും ബെന്യാമിൻ പറഞ്ഞു. വി.എസ്. വി.എസിൻ്റെ വിയോഗത്തോടെ ചരിത്രത്തിന്റെ ഒരു താൾ മറിക്കുകയാണെന്ന് ബെന്യാമിൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *