വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു

ദുബായ്: ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മകൾ ഒന്നര വയസുകാരി വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു. ദുബായ് ന്യൂ സോനപൂരിലായിരുന്നു സംസ്കാരം. വിപഞ്ചികയുടെ ഭർത്താവ് നിതീഷ്, വിപഞ്ചികയുടെ അമ്മ ശൈലജ, സഹോദരൻ ഉൾപ്പെടെയുള്ളവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും.
കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചിക മണിയൻ (33), മകൾ വൈഭവി എന്നിവരെയാണ് അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ജീവനൊടുക്കി എന്നാണ് നിഗമനം
വിപഞ്ചികയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം ഇന്ത്യൻ കോൺസുലേറ്റിലും ഷാർജ പൊലീസിലും പരാതി നൽകിയിരുന്നു. വർഷങ്ങളായി വിപഞ്ചിക ഭർത്താവിൽ നിന്ന് പീഡനം നേരിട്ടിരുന്നു. വിവാഹത്തിന് മുൻപ് തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം.