കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ വീട്ടിൽ റെയ്ഡ്

കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ സൂപ്രണ്ടിംഗ് എൻജിനീയർ ദിലീപ് എംഎസിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് നിർണായക തെളിവുകൾ കണ്ടെത്തി . ആറു ലക്ഷത്തോളം രൂപയും വിവിധ ഇടങ്ങളിലെ വസ്തുവകകൾ സംബന്ധിച്ചും നിക്ഷേപം സംബന്ധിച്ചുള്ള രേഖകളും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.
14 മണിക്കൂറോളം നീണ്ട പരിശോധനയിൽ വരവിൽ കവിഞ്ഞ സ്വത്തിന്റെ രേഖകളും തെളിവുകളും കണ്ടെത്തിയതായി വിജിലൻസ് വ്യക്തമാക്കി. വയനാട്ടിലും കോഴിക്കോടുമായി ഇന്ന് രാവിലെ മുതൽ നാലിടങ്ങളിൽ ആയിരുന്നു പരിശോധന നടന്നത്.