(VIDEO) കോൺഗസ്സ് എംഎൽഎയുടെ ‘വെള്ളി വീട് ‘ ജനശ്രദ്ധ നേടുന്നു
ഹൈദരാബാദ്: ലക്ഷപ്രഭുക്കൾ രാഷ്ട്രീയം കൈകാര്യം തെലങ്കാന രാഷ്ട്രീയത്തിൽ ഇപ്പോൾ ജനശ്രദ്ധനേടിയിരിക്കുന്നത് ഒരു കോൺഗ്രസ്സ് എംഎൽഎ യുടെ വെള്ളിയിൽ പണിതിരിക്കുന്ന വീട്ടകം ആണ് . കട്ടിലുകളും ബെഡ്‌സൈഡ് ടേബിളുകളും ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ മുതൽ ഡ്രസ്സിംഗ് ടേബിളുകൾ, വെള്ളി കൊണ്ട് നിർമ്മിച്ച കോഫി ടേബിളുകൾ എന്നിവയെല്ലാം ഈ തെലങ്കാന കോൺഗ്രസ് എംഎൽഎയുടെ കിടപ്പുമുറിയിൽ കാണാം.
ജാഡ്‌ചെർള എംഎൽഎ അനിരുദ്ധ് റെഡ്ഡിയുടെ ഐശ്വര്യം കാണിക്കുന്ന ഒരു ക്ലിപ്പ് ഒരു യുട്യൂബ് ചാനൽ പുറത്തുവിടുകയും വീഡിയോ ഇൻ്റർനെറ്റിൽ വൈറലായതോടെയുമാണ് അനിരുദ്ധ് റെഡ്ഡിയുടെ കൊട്ടാരസമാനമായ വീട് ഇപ്പോൾ നഗരത്തിലെ സംസാരവിഷയമായി മാറിയിരിക്കുകയാണ്.