അഞ്ചാമത് വസായ് ഹിന്ദു മഹാസമ്മേളനത്തിൻ്റെ പോസ്റ്റർ കേന്ദ്രമന്ത്രി ശ്രീപദ് നായിക് പ്രകാശനം ചെയ്തു
മുംബൈ : വസായ് സനാതന ധർമ്മസഭയുടെ അഞ്ചാമത് ഹിന്ദു മഹാസമ്മേളനം 2025 ജനുവരി 11, 12 തീയതികളിൽ വസായ് ശബരിഗിരി ശ്രീഅയ്യപ്പ ക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിൽ വച്ച് നടക്കും.സമ്മേളനത്തിൻ്റെ പോസ്റ്റർ പ്രകാശനം കേന്ദ്രമന്ത്രി ശ്രീപദ് നായിക് ഗോവയിൽ വച്ച് നിർവ്വഹിച്ചു. ചടങ്ങിൽ വസായ് സനാതന ധർമ്മസഭ അദ്ധ്യക്ഷൻ കെ ബി ഉത്തംകുമാർ, ഗോ രക്ഷാ പ്രവർത്തകൻ ഹരീഷ് രാജ്പുത് എന്നിവരും പങ്കെടുത്തു.
ജനുവരി 11 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഉത്ഘാടന സന്യാസി സമ്മേളനം സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉത്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി ശ്രീപദ് നായിക് മുഖ്യാതിഥി ആകുന്ന ചടങ്ങിൽ ഭാരതത്തിൻ്റെ വിവിധ ദേശങ്ങളിൽ നിന്നുള്ള സന്യാസി ശ്രേഷ്ഠൻമാരും ഹൈന്ദവ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.
12 ന് രാവിലെ 9 ന് നടക്കുന്ന ‘ശ്രീമദ് നാരായണീയ മഹാപർവ്വം’ സ്വാമിനി സംഗമേശാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ഗുരുമാതാ നന്ദിനി ടീച്ചർ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മുംബൈയിലും പരിസരത്തും ഉള്ള ശ്രീമദ് നാരായണീയ ഭക്തജന സംഘങ്ങൾ പങ്കെടുക്കും
തുടർന്ന് വൈകുന്നേരം സന്യാസി ശ്രേഷ്ഠൻമാർക്ക് പൂർണ്ണകുഭം നൽകി സ്വീകരണം , യതി പൂജ ,യുവജന സമ്മേളനം , തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഉള്ള പരിപാടികൾ നടക്കുമെന്ന് വസായ് സനാതന ധർമ്മസഭ അദ്ധ്യക്ഷൻ കെ ബി ഉത്തം കുമാർ പറഞ്ഞു
കൂടുതൽ വിവരങ്ങൾക്ക് : 9323528197