കാരറ്റ് കഷ്ണം തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം
ചെന്നൈ: കാരറ്റ് ഭക്ഷിക്കുന്നതിനിടയിൽ തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. വാഷർമെൻപെട്ടിലെ വിഗ്നേഷ് -പ്രമീള ദമ്പതികളുടെ മകൾ ലതിഷ ആണ് മരിച്ചത്.കൊരുക്കുപ്പെട്ടയിലുള്ള പ്രമീളയുടെ വീട്ടിൽ വെച്ചാണ് സംഭവം.കാരറ്റ് കഷ്ണം കുട്ടിയുടെ തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.