“തൻ്റെ പരാമർശം വളച്ചൊടിച്ചു”:പ്രസ്‌താവന പിൻവലിക്കുന്നതായും സുരേഷ്‌ഗോപി
തിരുവനന്തപുരം:”താൻ നടത്തിയ പരാമർശത്തെ വളച്ചൊടിച്ചു. വാക്കുകൾ ഹൃദയത്തിൽ നിന്ന് വന്നത്.മുഴുവൻ ഭാഗം കൊടുത്തതും ഇല്ല. അട്ടപ്പാടിയിൽ പോയി ചോദിച്ചാൽ അറിയാം താൻ ആരെന്ന്. തന്റെ പാർട്ടിയാണ് ഗോത്ര വിഭാഗത്തിൽ നിന്ന് ഒരാളെ രാഷ്ട്രപതിയാക്കിയത്. തന്റെ പരാമർശം എടുത്തിട്ടടിക്കുന്നു. പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എങ്കിൽ, വിശദീകരണവും ഇഷ്ടപ്പെട്ടില്ല എങ്കിൽ പ്രസ്താവന പിൻവലിക്കുന്നു. എല്ലാവരുടെയും നല്ലതിന് വേണ്ടി മാത്രമാണ് പറഞ്ഞത് ” സുരേഷ് ഗോപി വ്യക്തമാക്കി.
ഇന്ന് രാവിലെ നടത്തിയ “ഉന്നത കുലജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യണം” എന്ന തൻ്റെ പരാമർശം വിവാദമായത്തിനു പിന്നാലെയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങൾക്ക് വിശദീകരണം നൽകിയത്.
എയിംസ് വരുന്നെങ്കിൽ താൻ ആഗ്രഹിക്കുന്നത് ആലപ്പുഴയിലാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഇത് താൻ കേന്ദ്രത്തോട് അപേക്ഷിച്ചു. ആലപ്പുഴ ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്ന് പിണറായി വിജയനോട് ആവിശ്യപ്പെട്ടു. ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. തന്റെ കാലാവധി അവസാനിക്കും മുൻപ് എയിംസിന്റെ പണി തുടങ്ങുമെന്നും സുരേഷ് ഗോപി പറഞ്ഞു.തിരുവനന്തപുരം പോലെ ആകണം ആലപ്പുഴ. ആലപ്പുഴ ഉൾപ്പെടുത്തി ലിസ്റ്റ് നൽകിയാൽ എയിംസിന് വേണ്ടി യുദ്ധം ചെയ്യാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
“ഉന്നത കുലജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യണം ” – സുരേഷ് ഗോപി