സംസ്ഥാനത്ത് ജൂലൈ 31 വരെ ട്രോളിങ് നിരോധനം

0

തിരുവനന്തപുരം: കേരളത്തിൽ ട്രോളിംഗ് നിരോധനത്തിന് തുടക്കമായി. ജൂലൈ 31 വരെ നീളുന്ന 52 ദിവസത്തെ നിരോധനമാണ് അർധരാത്രിയോടെ ആരംഭിച്ചത്. യന്ത്രവൽകൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് സമ്പൂർണ വിലക്കാണ് ഈ കാലയളവിൽ ഏർപ്പെടുത്തിയത്. എന്നാൽ പരമ്പരാഗത യാനങ്ങൾക്ക് കടലിൽ പോകാൻ അനുമതിയുണ്ട്.

 

 

പ്രജനന കാലത്ത് മത്സ്യസമ്പത്ത് നിലനിർത്തുന്നതിന് വേണ്ടിയാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്. നിയന്ത്രണങ്ങളോട് മത്സ്യത്തൊഴിലാളികൾ സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചിട്ടുണ്ട്. ചരക്കുകപ്പൽ അപകടം, കാലവർഷം എന്നിയവയെ തുടർന്നുള്ള നിയന്ത്രണങ്ങൾക്ക് പിന്നാലെയാണ് ട്രോളിംഗ് നിരോധനവും എത്തുന്നത്. തീരപ്രദേശത്തെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടാതിരിക്കാൻ നിരോധന കാലയളവിൽ ഇളവ് അനുവദിക്കണമെന്ന് മത്സ്യ തൊഴിലാളികളുടെ വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *