കടുവാ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു :വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
വയനാട് :മാനന്തവാടി പഞ്ചാര കൊല്ലിയിൽ പ്രിയദർശിനി എസ്റ്റേറ്റിന് സമീപം കാപ്പി പറിക്കാൻ പോയ ആദിവാസി സ്ത്രീ കടുവആക്രമണത്തിൽ കൊല്ലപ്പെട്ടു .വനംവകുപ്പിലെ താൽക്കാലിക വാച്ചർ അച്ചപ്പന്റെ ഭാര്യ രാധയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത് . കടുവ,കാപ്പി തോട്ടത്തിൽ നിന്നും സ്ത്രീയെ വലിച്ചിഴച്ച് വനഭാഗത്ത് കൊണ്ടുപോകുകയായിരുന്നു തണ്ടർ ബോൾട്ട് സൈന്യത്തിന്റെ പരിശോധനക്കിടയിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. ശരീരത്തിന്റെ പകുതി കടുവ ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടത്.സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിലുള്ള തർക്കം തുടരുകയാണ്. മൃതദ്ദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അനുവദിക്കാതെ വനവകുപ്പിന്റെ അനാസ്ഥക്കെതിരെ നാട്ടുകാർ പ്രതിഷേധിക്കുകയാണ് . മന്ത്രി ഒആർ കേളു സ്ഥലത്തെത്തി.