തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ: ‘ഹൈക്കോടതി ദേവസ്വം ബെഞ്ച് അധികാരം കവർന്നെടുക്കുന്നു എന്ന് പരാതി.

0

ന്യൂഡൽഹി∙ ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ. ഹൈക്കോടതി ദേവസ്വം ബെഞ്ച് ദേവസ്വം ബോർഡിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്നുവെന്ന് ആരോപിച്ചാണ് അസാധാരണ നീക്കം. ദേവസ്വം ബോർഡിന്റെ ഹർജി ഫയലിൽ സ്വീകരിച്ച സുപ്രീം കോടതി വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് തേടി. ഹൈക്കോടതി ദേവസ്വം ബെഞ്ച് ജുഡീഷ്യൽ അച്ചടക്കം ലംഘിക്കുന്നുവെന്ന് ഹ‍ർജിയിൽ ആരോപിക്കുന്നുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറായി ആഭ്യന്തര വകുപ്പ് അഡീഷനൽ സെക്രട്ടറി സി.വി.പ്രകാശിനെ നിയമിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിന് എതിരെയാണ് ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്. സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി തങ്ങളുടെ ഭരണാധികാരം കവർന്നത് എന്ന് ബോർഡിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി.ഗിരിയും, അഭിഭാഷകൻ പി.എസ്.സുധീറും കോടതിയെ അറിയിച്ചു.

നിയമസഭ പാസാക്കിയ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ദേവസ്വം ബോർഡ് കമ്മിഷണറെ നിയമിക്കാനുള്ള അധികാരം തങ്ങൾക്ക് ആണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാദിക്കുന്നത്. ജസ്റ്റിസുമാരായ അനിൽ നരേന്ദ്രൻ, ഹരിശങ്കർ വി. മേനോൻ എന്നിവർ അടങ്ങിയ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് സ്വമേധയാ എടുത്ത കേസിൽ സി.വി. പ്രകാശിനെ ദേവസ്വം കമ്മീഷണറായി നിയമിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *