കാൽ വഴുതി സെപ്റ്റിക് ടാങ്കിൽ വീണു : കണ്ണൂരിൽ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

0
Untitled design 61

കണ്ണൂർ: നിർമ്മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കിൽ വീണു മൂന്നു വയസ്സുകാരൻ മരിച്ചു. കണ്ണൂർ കതിരൂരിലാണ് സംഭവം. മുഹമ്മദ് മർവാൻ (3) ആണ് മരിച്ചത്. കുടുംബവീട്ടിൽ കളിക്കാൻ പോയതായിരുന്നു. കാൽ വഴുതി വീണതാണെന്നാണ് പ്രാഥമിക നിഗമനം. ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *