“മതപരിവർത്തകരല്ല അവർ ദൈവത്തിൻ്റെ മാലാഖമാർ”: മലങ്കര ഓർത്തഡോക്‌സ് സഭ

0
SABHA

കോട്ടയം: ഛത്തീസ്‌ഗഡിലെ മലയാളി കന്യാസ്‌ത്രീകളുടെ അറസ്‌റ്റിൽ പ്രതികരിച്ച്‌ കാതോലിക്കാബാവ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ. ” മോദി സർക്കാരിൻ്റെ പരോക്ഷ പിന്തുണ ഈ വിഷയത്തിൽ ഉണ്ടോ എന്ന് സംശയമുണ്ടെന്നും തീവ്രവാദ സംഘടനകളെ കേന്ദ്ര സർക്കാരിന് നിയന്ത്രിക്കാൻ കഴിവില്ല ” എന്നും അദ്ദേഹം കോട്ടയം ദേവലോകം മലങ്കര ഓർത്തഡോക്‌സ് സഭ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പറഞ്ഞു. “അങ്ങനെ നിയന്ത്രിച്ചാൽ അണികളെയും, വോട്ടും നഷ്‌ടപ്പെടുമോ എന്നുള്ള ഭയമാണ് ഇതിന് പിന്നിലെന്നും കാതോലിക്കാബാവ ആരോപിച്ചു.കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെ വിഷയത്തിൽ സഭ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു .

മതപരിവർത്തകരല്ല അവർ ദൈവത്തിൻ്റെ മാലാഖമാർ” എന്ന ബാനറും വഹിച്ച കൊണ്ടായിരുന്നു സഭാ ആസ്ഥാനത്ത് പ്രതിഷേധം. മലങ്കര ഓർത്തഡോക്‌സ് സുന്നഹദോസിനെ തുടർന്നാണ് പ്രതിഷേധം നടന്നത്. കന്യാസ്ത്രീകളുടെ നേരേ ഉണ്ടായ ആക്രമണം ക്രൈസ്‌തവ സഭകളുടെ നല്ല പ്രവർത്തനങ്ങളെ താഴ്ത്തി കെട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഭരണഘടന ഉറപ്പാക്കുന്ന ഉള്ള വ്യക്തിസ്വാതന്ത്ര്യവും, പൗര അവകാശത്തിന് മേലുള്ള കടന്ന് കയറ്റവുമാണിത്. ഇത് മതേതര ഇന്ത്യക്ക് ഭൂഷണമല്ല. ഇത്തരം സംഘടനകളെ നിരോധിച്ചു കൊണ്ട് കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ ഉണ്ടാകണമെന്നും കാതോലിക്കാബാവ ആവശ്യപ്പെട്ടു.

വളരെ തീവ്രമായ സംഘടനകളെയാണ് അവിടെ സൃഷ്‌ടിച്ചിരിക്കുന്നത്. ഭരണപക്ഷം സമൂഹത്തിൻ്റെ സ്വാതന്ത്യത്തിന് എതിരായി നിൽക്കുന്നത് ശരിയല്ലെന്നും, കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾക്ക് എല്ലാം മനസിലാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ സമുദായങ്ങളോടുള്ള സമീപനത്തിൽ ഒരു വശത്തുകൂടെ പ്രീണനവും മറുവശത്തുകൂടെ പീഡനവും എന്നത് ഇരു തോണിയിൽ കാൽ വയ്ക്കുന്നത് പോലെയാണെന്നും കാതോലിക്കാബാവ പ്രതിഷേധ വേദിയിൽ വ്യക്തമാക്കി.

കഴിഞ്ഞ ജൂലൈ 25 നാണ് കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്‌റ്റർ വന്ദന ഫ്രാൻസിസിനെയും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്‌റ്റർ പ്രീതി മേരിയേയും ഛത്തീസ്‌ഗഡിലെ ദുർഗിൽ വച്ച് മനുഷ്യക്കടത്ത് ആരോപിച്ച് അറസ്‌റ്റ് ചെയ്‌തത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *