സത്യപ്രതിജ്ഞയ്ക്ക് ശേഷം നയം വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ്

0


വാഷിങ്ടണ്‍: അമേരിക്കയുടെ 47ആം പ്രസിഡൻ്റായി അധികാരമേറ്റ് ഡൊണാൾഡ് ട്രംപ്. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയിലെ യുഎസ് ക്യാപിറ്റോള്‍ മന്ദിരത്തിലെ റോട്ടന്‍ഡ ഹാളിലാണ് ചടങ്ങ് നടന്നത്. വാഷിങ്ടണിൽ അതിശൈത്യമായതിനാലാണ് കാപിറ്റോൾ മന്ദിരത്തിലെ റോട്ടൻഡ ഹാൾ സത്യപ്രതിജ്ഞയ്‌ക്കുള്ള വേദിയാക്കിയത്.

ജോ ബൈഡനും കാപ്പിറ്റോളിൽ എത്തിച്ചേർന്നിരുന്നു. ഇന്ത്യയുടെ പ്രതിനിധിയായി വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കറാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. നിരവധി ലോകനേതാക്കളും ശതകോടീശ്വരന്മാരും പ്രമുഖ കമ്പനികളുടെ സിഇഒമാരും ചടങ്ങില്‍ പങ്കെടുത്തു.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങില്‍ പങ്കെടുത്തു.

1985ൽ റൊണാൾഡ് റീഗൻ്റെ സത്യപ്രതിജ്ഞയാണ് ഇതിനുമുൻപ്‌ റോട്ടൻഡ ഹാളിൽ നടന്നത്.
2017-2021 കാലത്ത് പ്രസിഡൻ്റായിരുന്ന ട്രംപ് നാലുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും അമേരിക്കയുടെ അമരത്തെത്തുന്നത്. അസാധാരണമായിട്ടുള്ള ട്രംപിൻ്റെ തിരിച്ചുവരവിൽ കുടിയേറ്റം, യുഎസ് സാംസ്‌കാരിക യുദ്ധങ്ങൾ എന്നിവയിൽ അടിയന്തര ഉത്തരവുകൾ പ്രഖ്യാപിക്കുമെന്നാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.

സത്യപ്രതിജ്ഞയ്ക്ക് ശേഷം ബൈഡൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച അമേരിക്കൻ പ്രസിഡന്റ്
തന്റെ നയങ്ങൾ ചടങ്ങിൽ ഒന്നുകൂടി ആവർത്തിച്ചു .




അമേരിക്കയിൽ ഇനി ആണും പെണ്ണും മാത്രം.ഭിന്നലിംഗക്കാർക്കു രാജ്യത്ത് സ്ഥാനമില്ല.
ഭരണ കാര്യക്ഷമതയ്ക്കു പുതിയ സമിതി
പനാമ കനാൽ തിരിച്ചെടുക്കും .ചൈന യുടെ നിയന്ത്രണം ഇല്ലാതാക്കും.
അമേരിക്കയെ ഉത്പാദക രാഷ്ട്രമാക്കും
അനധികൃത കുടിയേറ്റം കർശനമായും നിരോധിക്കും.
മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ
കടന്നുകയറിയ ക്രിമിനലുകളെ പുറത്താക്കും .





 

Spread the love

Leave a Reply

Your email address will not be published. Required fields are marked *