ശാസ്ത്രനാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ‘ദി മദർ’ സംസ്ഥാന മത്സരത്തിലേക്ക്  

0
THE MOTHER
കൊല്ലം ജില്ല ശാസ്ത്ര നാടക മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കരുനാഗപ്പള്ളി ജോൺ എഫ് കെന്നഡി സ്കൂൾ ടീം സംവിധായകൻ അഭിലാഷ് പരവൂരിനും ആർട്ട് ഡയറക്ടർ നിധീഷ് പൂങ്കോടിനുമൊപ്പം

കൊല്ലം: : ജില്ല ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന ഹെസ്കൂൾ ശാസ്ത്ര നാടക മത്സരത്തിൽ കരുനാഗപ്പള്ളി ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ദി മദർ എന്ന നാടകം ഒന്നാം സ്ഥാനം നേടി. പ്രദീപ് കണ്ണംങ്കോട് എഴുതി അഭിലാഷ് പരവൂർ സംവിധാനം ചെയ്ത ദി മദർ എന്ന നാടകം മനുഷ്യ നന്മയ്ക്കായ് ഉപയോഗിക്കേണ്ട ശാസ്ത്രത്തെ പുതിയ കാലത്ത് മനുഷ്യനെ ഇല്ലാതാക്കുന്ന യുദ്ധത്തിനായി പ്രയോഗിക്കുമ്പോൾ കണ്ടുപിടുത്തങ്ങൾ നടത്തിയ വനിതകളായ ശാസ്ത്രഞ്ജർ തിരികെ ചോദ്യമുന്നയിക്കുന്നതാണ് ഇതിവൃത്തം. ഇതേ നാടകത്തിലെ പ്രധാന വേഷം ചെയ്ത ഫിദ മുനീർ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രചനയായി ദി മദർ എഴുതിയ പ്രദീപ് കണ്ണങ്കോടിനെയും മികച്ച സംവിധായകനായി അഭിലാഷ് പരവൂരിനെയും തെരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ നാടകമായി ഗവൺൻ്റെ എച്ച് എസ് അഞ്ചൽ വെസ്റ്റിലെ കുട്ടികൾ അവതരിപ്പിച്ച ക്വാണ്ടം ഏജ് ബിഗിൻസും മികച്ച മൂന്നാമത്തെ നാടകമായി ആവണീശ്വരം വി എച്ച് എസ് എസ് അവതരിപ്പിച്ച ജീവതീർത്ഥവും തെരഞ്ഞെടുത്തു. ഇതേ നാടകത്തിലെ മുഹമ്മദ് റാഫി മികച്ച നടനായും തെരഞ്ഞെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *