‘ഭരതൻ സ്‌മാരക ഹൃസ്വ സിനിമ പുരസ്കാരം’ നേടി മുംബൈയിലെ പ്രതിഭകൾ
ആലപ്പുഴ /മുംബൈ: വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെൻ്റർ ആൻ്റ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ പതിനാലാമത് ഭരതൻ സ്‌മാരക ഹൃസ്വ സിനിമ പുരസ്കാരം കണക്കൂർ ആർ.സുരേഷ് കുമാർ കഥയും തിരക്കഥയുമെഴുതി മായാദത്ത് സംവിധാനം ചെയ്ത “ഈ നമ്പർ നിലവില്ല” എന്ന ചിത്രത്തിന് ലഭിച്ചു. ഡോ.വിമൽനാഥ് നായർ ക്യാമറയും മോഹൻദാസ് വടക്കുംപുറം, വിനോദ് ദിവാസൻ എന്നിവർ അഭിനേതാക്കളുമായ ഈ ഷോർട്ട് ഫിലിമിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ സുനിൽ ജോർജ്ജാണ്. എഡിറ്റിംഗും മിക്സിംഗും ചെയ്തത് സൗപർണിക വി. പിള്ളൈയാണ്. പിന്നാമ്പുറ സഹായം ലത സുരേഷ്.
ഫെബ്രുവരി 15 ന് ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ വച്ച് മുൻമന്ത്രി ജി സുധാകരൻ പുരസ്കാരം സമ്മാനിക്കും.