ബൈക്കിലെത്തി പെണ്‍കുട്ടിയുടെ ആഭരണം കവര്‍ന്ന യുവാവ് പിടിയില്‍

0

കൊല്ലം: ബൈക്കിലെത്തി പെണ്‍കുട്ടിയുടെ ആഭരണം കവര്‍ന്ന യുവാവ് പിടിയില്‍ കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി ശ്യാംകുമാറി (21) നെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി ബൈക്കിലെത്തിയ യുവാവ്, വീടിന് പുറത്ത് നിന്നിരുന്ന പെണ്‍കുട്ടിയുടെ കൈയില്‍ കിടന്ന ആഭരണം കവര്‍ന്നെടുത്ത് കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നതിനിടയിൽ ഓച്ചിറ വയനകത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, ഷാജിമോന്‍, കുരുവിള, എ.എസ്.ഐ സനീഷ്, സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *