പോക്‌സോ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
 
                
ന്യുഡൽഹി :നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.മൂന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്നും നിര്‍ദേശമുണ്ട്. പോക്സോ കേസിന്റെ അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി അറസ്റ്റ് നടപടികള്‍ തടഞ്ഞത്

 
                         
                                             
                                             
                                             
                                         
                                         
                                        