‘കീമി’ൽ സർക്കാർ നയമല്ല, നടപ്പാക്കിയ രീതിയാണ് പ്രശ്നമെന്ന് സുപ്രീംകോടതി

0
supream court

ന്യുഡൽഹി :  ‘കീമി’ൽ  കേരളം അപ്പീൽ നൽകുമോ എന്ന ചോദ്യം ഉന്നയിച്ച്‌ സുപ്രീംകോടതി. സർക്കാർ നയമല്ല, നടപ്പാക്കിയ രീതിയാണ് പ്രശ്നമെന്ന് കോടതി പറഞ്ഞു.

സർക്കാരിന് നോട്ടീസ് അയക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജികൾ നാളത്തേക്ക് മാറ്റി.പ്രവേശന നടപടിയെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പഴയ രീതി പ്രകാരം സിബിഎസ്ഇ വിദ്യാർഥികൾക്ക് കൂടുതൽ പരിഗണന നൽകുന്നു എന്ന് ഹർജിക്കാർ വാദിച്ചു. ആദ്യ റാങ്കു പട്ടികയിൽ മുൻപിൽ ഉണ്ടായിരുന്ന കേരള സിലബസ് വിദ്യാർത്ഥികൾ രണ്ടാമത്തെ പട്ടികയിൽ പിന്തള്ളപ്പെട്ടു ഹർജിക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു. പുനഃക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് പി എസ് നരസിംഹയുടെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. സിബിഎസ്ഇ വിദ്യാർഥികൾ നൽകിയ തടസ്സഹർജി നൽകിയിരുന്നു.

ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് റദ്ദാക്കുന്ന തീരുമാനമായിരുന്നു ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇതോടുകൂടി പുതുക്കിയ റാങ്ക് ലിസ്റ്റ് പുറത്തുവന്നെങ്കിലും നിരവധി കേരള സിലബസ് വിദ്യാർത്ഥികൾ റാങ്ക് പട്ടികയിൽ പിന്തള്ളപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായി. ഇതോടെയാണ് മൗലികവകാശത്തിന്റെ ലംഘനം എന്നുന്നയിച്ച് നിയമ പോരാട്ടം നടത്താനായി,സുപ്രീംകോടതിയിൽ ഹർജി നൽകാൻ കേരള സിലബസ് വിദ്യാർഥികൾ തീരുമാനിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *