‘കവചം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം : ‘കവചം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻനിർവഹിക്കും.
പദ്ധതി ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ സഹായത്തോടെ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് തയാറാക്കിയത്. കേരള വാണിങ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ് മാനേജ്മെൻ്റ് സിസ്റ്റം അഥവാ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനമാണിത്.
ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ ജനങ്ങളിലെത്തിക്കാൻ സമൂഹ്യ മാധ്യമങ്ങൾ, എസ്എംഎസ് എന്നിവ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉപയോഗിക്കുന്നുണ്ട്. ഇവക്ക് പുറമെ ആണ് സൈറൺ – സ്ട്രോബ് ലൈറ്റ് ശൃംഖലയുമാണ് വരാൻ പോകുന്നത്.