ശ്രീരാഗിന് കണ്ണീർകുതിർന്ന യാത്രാമൊഴി
കൊല്ലം : ശ്രീരാഗിന് കണ്ണീർകുതിർന്ന യാത്രാമൊഴി നൽകി നാട്. ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബെയ്‌റോ തുറമുഖത്തിന് സമീപം ഉണ്ടായ ബോട്ടപകടത്തില്‍ മരിച്ച തേവലക്കര സ്വദേശി ശ്രീരാഗി(36)ന്റെ സംസ്കാരം നടത്തി, ശനിയാഴ്ചയാണ് മൊസാംബിക്കില്‍ നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം എയര്‍ ഇന്ത്യാ വിമാനത്തില്‍ കൊച്ചിയില്‍ കൊണ്ടുവന്നത്. അവിടെനിന്ന് ചവറ തേവലക്കരയില്‍ എത്തിക്കുകയായിരുന്നു. മകള്‍ അതിഥി ശ്രീരാഗിന്റെ ചിതയ്ക്ക് തീകൊളുത്തി.
ഇറ്റലി ആസ്ഥാനമായ സ്‌കോര്‍പ്പിയോ ഷിപ്പിങ് കമ്പനിയിലെ സ്വീക്വസ്റ്റ് എന്ന കപ്പലിലെ ഇലക്ട്രോ ഓഫീസറായിരുന്നു ശ്രീരാഗ്. ഏഴുവര്‍ഷമായി കപ്പലില്‍ ജോലി ചെയ്തിരുന്ന ശ്രീരാഗ് മൊസാംബിക്കിലെ ജോലിയില്‍ പ്രവേശിച്ചിട്ട് മൂന്ന് വര്‍ഷമായി. ആറുമാസത്തെ അവധിക്ക് ശേഷം കഴിഞ്ഞ പതിമൂന്നിനാണ് മൊസാംബിക്കിലേക്ക് തിരിച്ചത്.
